Tuesday, 14 March 2017

ശരാശരി

■ 11 പേരുള്ള ഒരു ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ വയസ്സിന്റെ ശരാശരി 24 ആണ്. ഇതിൽ നിന്നും 29 വയസ്സുള്ള ഒരാൾ വിരമിച്ചു. ആ സ്ഥാനത്തേക്ക് മറ്റൊരാൾ വന്നപ്പോൾ ശരാശരി പ്രായം 1 വയസ്സ് കൂടി എങ്കിൽ പുതിയതായി ടീമിലെത്തിയ കളിക്കാരന്റെ പ്രായം എത്രയാണ് ?

സൂത്രവാക്യം = y + ( n x d )

y = വിരമിച്ച ആളിന്റെ വയസ്സ്
n = ടീം അംഗങ്ങളുടെ എണ്ണം
d = വർദ്ദിച്ച ശരാശരി
ഇനി ഇത് ചോദ്യത്തിൽ പ്രയോഗിക്കാം.
y = 29 n = 11 d = 1
y + ( n x d )
29 + (11 x 1)
29 + 11 = 40 വയസ്സ് .

■ 11 പേരുള്ള ഒരു ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ വയസ്സിന്റെ ശരാശരി 24 ആണ്. ഇതിൽ നിന്നും 29 വയസ്സുള്ള ഒരാൾ വിരമിച്ചു. ആ സ്ഥാനത്തേക്ക് മറ്റൊരാൾ വന്നപ്പോൾ ശരാശരി പ്രായം 1 വയസ്സ് #കുറഞ്ഞു എങ്കിൽ പുതിയതായി ടീമിലെത്തിയ കളിക്കാരന്റെ പ്രായം എത്രയാണ് ?

സൂത്രവാക്യം = y - ( n x d )

y = വിരമിച്ച ആളിന്റെ വയസ്സ്
n = ടീം അംഗങ്ങളുടെ എണ്ണം
d = കുറഞ്ഞ ശരാശരി
ഇനി ഇത് ചോദ്യത്തിൽ പ്രയോഗിക്കാം.
y = 29 n = 11 d = 1
y - ( n x d )
29 - (11 x 1)
29 - 11 = 18 വയസ്സ് .

■ ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ കണക്കിന്റെ ശരാശരി മാർക്ക് 25 ആണ്. എല്ലാവർക്കും 2 മാർക്ക് വീതം അധികമായി നൽകിയാൽ പുതിയ ശരാശരി എത്രയാണ്.

പുതിയ ശരാശരി = പഴയ ശരാശരി + പുതിയതായി കൂട്ടുന്ന സംഖ്യ.
അതായത്

25 + 2 = 27

■ 4,8,12,16,20,24,28 എന്നിവയുടെ ശരാശരി കാണുക.

ഇത് 4 ന്റെ തുടർച്ചയായ ഗുണിതങ്ങളാണ് ഇവയുടെ ശരാശരി സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യയായിരിക്കും.
അതായത്
ശരാശരി = 16

ഇനി മധ്യത്തിൽ ഒരു പ്രത്യേക സംഖ്യയില്ലെങ്കിൽ മധ്യത്തിലുള്ള രണ്ട് സംഖ്യകളുടെ തുകയുടെ പകുതിയായിരിക്കും ശരാശരി .
അതായത്
4, 8, 12, 16, 20, 24 എന്നിവയുടെ ശരാശരി കാണാൻ മധ്യത്തിലുള്ള രണ്ട് സംഖ്യകൾ തമ്മിൽ കൂട്ടി പകുതി എടുക്കുക.
അതായത്
12 + 16 = 28
അതിന്റെ പകുതി 14 ആയിരിക്കും ശരാശരി .

■ ഒരു ക്ലാസ്സിലെ 5 വിദ്യാർത്ഥികളുടെ കണക്കിന്റെ ശരാശരി മാർക്ക് 24 ആണെങ്കിൽ അവർക്ക് എല്ലാവർക്കും കൂടി കണക്കിന് ലഭിച്ച ആകെ മാർക്ക് എത്രയാണ് ?

ആകെ മാർക്ക് = ശരാശരി x എണ്ണം

ശരാശരി = 24
എണ്ണം = 5 വിദ്യാർത്ഥികൾ
ആകെ മാർക്ക് = 24 X 5 = 120

□എന്താണ് ശരാശരി ?

ഏറ്റവും ലളിതമായി പറഞ്ഞാൽ രണ്ടോ അതിലധികമോ സംഖ്യകളുടെ തുകയെ എണ്ണം കൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണ് ശരാശരി. അഥവാ Average .

ഒരു ഉദാഹരണം നോക്കാം.

6, 8,14, 9, 11, 12 എന്നീ സംഖ്യകളുടെ ശരാശരി കാണുക.

ശരാശരി = ആകെ തുക / എണ്ണം
അതായത്
തുക = 6+8+14+9+11+12 = 60
എണ്ണം = ചോദ്യത്തിൽ തന്നിരിക്കുന്ന സംഖ്യകൾ എണ്ണുക = 6 സംഖ്യകൾ

ശരാശരി = 60/ 6 = 10

Thursday, 23 February 2017

പലിശ നിരക്ക്


ഇനി നമുക്ക് ഗണിതത്തിലെ മറ്റൊരു മേഖലയായ #പലിശയിലേയ്ക്ക് കടക്കാം.

പലിശ പൊതുവെ രണ്ട് തരത്തിൽ ഉണ്ട്.

സാധാരണ പലിശ - Simple Interest
കൂട്ടു പലിശ - Compound Interest

നമുക്ക് ഇന്ന് സാധാരണ പലിശയെ കുറിച്ച് പഠിക്കാം.

സാധാരണ പലിശ കാണാനുള്ള സൂത്രവാക്യമാണത്

I = (PNR) / 100

ഇവിടെ I എന്നത് ആണ് പലിശയെ അഥവാ Interest നെ സൂചിപ്പിക്കുന്നത്.

P = Principal അഥവാ നിക്ഷേപിച്ച തുക .
N= എത്ര വർഷത്തേക്കാണ് നിക്ഷേപിച്ചതെന്ന് സൂചിപ്പിക്കുന്നു.
R = പലിശ നിരക്ക് ആണ് .

സാധാരണ പലിശയെ സംബന്ധിച്ച് നിക്ഷേപിക്കുന്ന തുകയ്ക്ക് എല്ലാ വർഷവും ഒരേ പലിശ തന്നെയായിരിക്കും.

ഇത് വളരെ ലളിതമാണ്. ഈ സൂത്രവാക്യം മനസിലാക്കിയാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താം.

ഒരു ഉദാഹരണം നോക്കൂ

ഒരാൾ 20000 രൂപ 6 % നിരക്കിൽ സാധാരണ പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിച്ചാൽ 2 വർഷം കൊണ്ട് എത്ര രൂപ പലിശലഭിക്കും ?

ഫോർമുല I = (PNR) / 100

P = നിക്ഷേപിച്ച തുക = 20000
N= വർഷം = 2
R= പലിശ നിരക്ക് = 6

പലിശ അഥവാ, I = (20000 x 2 x 6 ) / 100

= 240000 / 100 = 2400

സാധാരണ പലിശ കണക്കാക്കുന്നത് പ്രതിവർഷം എന്ന കണക്കിലാണ്.

അതായത് 12 മാസത്തേക്ക് ...
അതായത് 365 ദിവസത്തേക്ക്.

ചിലപ്പോൾ മാസക്കണക്കിലോ ദിവസക്കണക്കിലോ ചോദ്യം വരാം.

മാസക്കണക്കിൽ വന്നാൽ N ന്റ സ്ഥാനത്ത് ആ മാസം / 12 എന്ന് വരും.

ഉദാഹരണം:

മുതൽ 8000
നിരക്ക് 10%
കാലാവധി 9 മാസം
പലിശ കാണുക.

I = (PNR) / 100
= ( 8000 x (9/12) x 10) /100
= 800 x 9/12
= 600

ദിവസമാണെങ്കിൽ
N= ദിവസം / 365

ഉദാഹരണം:

മുതൽ 36500
നിരക്ക് 9%
കാലാവധി 200 ദിവസം
പലിശ കാണുക.

I = (PNR) / 100
= ( 36500 x (200/365) x 9) /100
= 20000 x 9/100
= 1800

Saturday, 18 February 2017

5 ഇൽ അവസാനിക്കുന്ന സംഖ്യയുടെ വര്‍ഗം കണ്ടു പിടിക്കാന്‍


ആദ്യം വലതു വശത്തായി 25 എന്നെഴുതുക

ശേഷം 5 ഒഴികെ ഉള്ള സംഖ്യയുടെ തൊട്ടടുത്ത അക്കവുമായി അതിനെ ഗുണിച്ച്‌ ഇടത് വശത്ത് എഴുതുക

ഉദാഹരണം :

65

ആദ്യം 25 എന്നെഴുതുക

5 ഒഴികെ ഉള്ള സംഖ്യ 6  , അതിനോട തൊട്ടടുത്ത അക്കമായ 7 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്നത് 42

ഉത്തരം : 4225

Sunday, 12 February 2017

എന്താണ് BODMAS. ഇതു വഴി എങ്ങനെ Calculate ചെയ്യാം??

ഇങ്ങനെയുള്ള ചോദ്യങ്ങൾ കിട്ടുമ്പോൾ അവ കാൽക്കുലേറ്റ് ചെയ്യേണ്ട BODMAS നിയമം  ഇവിടെ പലർക്കും അറിവുള്ളതായിരിക്കും. എന്നിരുന്നാലും അറിയാത്തവർക്കു വേണ്ടി പറയുന്നു. മറ്റുള്ളവർ ക്ഷമിക്കുക.
എന്താണ് BODMAS?
BODMAS is a helpful acronym meaning brackets, order, division, multiplication, addition and subtraction, ensuring that equation steps are completed in the right order.
അതായത് ആദ്യം ബ്രായ്ക്കറ്റിൽ ഉള്ളത് ചെയ്യുക ( അത് Division/Multiplication/Addition/Subtraction ഇതിൽ ഏതായാലും.). പിന്നീട് ഹരിക്കാനുള്ളത് (Division), പിന്നെ ഗുണനം (Multiplication), സങ്കലനം (Addition), അതിനു ശേഷം വ്യവകലനം (Subtraction)
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ചിഹ്നനിയമം ആണ്. പലപ്പോഴും നമ്മെ കുരുക്കുന്നത് ഇവനാണ്. ദാ ഇതങ്ങ് പഠിച്ചു വച്ചാൽ ആ പ്രശ്നവും പരിഹരിക്കാം.
ഉദാഹരണം.:
-2 - 3 = -5
-6 + 8= +2 (വലിയ സംഖ്യയിൽ നിന്ന് ചെറുത് കുറച്ച് വലുതിന്റെ ചിഹ്നം നൽകുക)
+8 -16= -8  (വലിയ സംഖ്യയിൽ നിന്ന് ചെറുത് കുറച്ച് വലുതിന്റെ ചിഹ്നം നൽകുക)
ഹരിക്കുമ്പോഴും ഗുണിക്കുമ്പൊഴും ഒരേ നിയമം ആണ്. രണ്ടു സംഖ്യകളുടേയും ചിഹ്നം ഒന്നാണെങ്കിൽ ഉത്തരത്തിനൊപ്പം പ്ലസ്സ് ചിഹ്നം നൽകുക. ഒന്ന് പ്ലസ്സും  മൈനസ്സുമാണെങ്കിൽ ഉത്തരത്തിനൊപ്പം മൈനസ് ചേർക്കുക.
ഉദാ: -8 × -5 =  40
        +8 × 5 =  40
         -8 × 5 = -40
നന്ദി,
Dreamania Team.

Saturday, 11 February 2017

ലഘുഗണിതം

🔢ലഘുഗണിതം✔
━━━━━━━━━━━━━━
ജ്യാമിതീയരൂപങ്ങളുടെ Equations.

🔲1. ത്രികോണം (Triangle)
🔹3 കോണുകളുടെ അളവുകളുടെ തുക180°
🔹ചുറ്റളവ് = a + b + c   _____
🔹ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
      ➡S = a+b+c/2
🔹2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────────────────────────
🔲2. സമഭുജ ത്രികോണം.
🔹ചുറ്റളവ് = 3a  
🔹വിസ്തീ'ണം = √3/ 4 × a²
    ➡  √3 = 1.732
───────────────────────────────────
🔲3. ചതുരം(Rectangle)
🔹ചുറ്റളവ് = 2(നീളം+വീതി)
🔹വിസ്തീ'ണം = നീളം x വീതി _____
🔹വികർണങ്ങളുടെ നീളം =   √നീളം²+വീതി²
───────────────────────────────────
🔲4. സമചതുരം(Square)
🔹ചുറ്റളവ് = 4a
🔹വിസ്തീ'ണം = a²                 _
🔹വികർണങ്ങളുടെ നീളം = √2a
───────────────────────────────────
🔲5. സാമാന്ത രികം (Parallogram)
🔹ചുറ്റളവ് = 2 (a+b)
🔹വിസ്തീ'ണം = axh
───────────────────────────────────
🔲6. സമഭുജ സാമാന്ത'രികം(Rhombus)
🔹ചുറ്റളവ് = 4xa
🔹വിസ്തീ'ണം =½xaxb
───────────────────────────────────
🔲7. ലംബകം(Trapezium)
🔹ചുറ്റളവ് = Sum of Total Sides.
🔹വിസ്തീ'ണം =½(a+b)h
───────────────────────────────────
🔲8. വൃത്തം (Circle)
🔹 ചുറ്റളവ് = 2πr
🔹  വിസ്തീ'ണം = πr²
───────────────────────────────────
🔲9. വൃത്തസ്തൂപിക (Cone)
🔹വ്യാപ്തം = ⅓πr²h
🔹ഉപരിതലവിസ്തീ'ണം =πr (1+r)
──────────────────────────────────
🔲10. വൃത്തസ്തംഭം(Cylinder)
🔹വ്യാപ്തം =πr²h
🔹ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────────────────────────
🔲11. ഗോളം (Sphere).
🔹വ്യാപ്തം = ⁴⁄₃πr³
🔹ഉപരിതലവിസ്തീ'ണം = 4 πr²
───────────────────────────────────
🔲12. അർദ്ധഗോളം (Hemisphere)
🔹വ്യാപ്തം = ²⁄₃ πr³
🔹ഉപരിതലവിസ്തീ'ണം = 3 πr²
──────────────────────────────────
🔲13. ചതുരക്കട്ട (Cuboid)
🔹വ്യാപ്തം = നീളംxവീതിx ഉയരം
🔹ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
                            _______
🔹വികർണം =√നീളം²+വീതി²+ഉയരം²
───────────────────────────────────
🔲14. സമചതുരക്കട്ട (Cube)
➡ a വശമായ ക്യൂബുകൾ:
🔹വ്യാപ്തം =a³
🔹ഉപരിതലവിസ്തീ'ണം = 6a²

➡ a പാദമായ ക്യൂബുകൾ:
🔹വ്യാപ്തം = a²h
🔹ഉപരിതലവിസ്തീ'ണം = 2a²+4ah