ഇങ്ങനെയുള്ള ചോദ്യങ്ങൾ കിട്ടുമ്പോൾ അവ കാൽക്കുലേറ്റ് ചെയ്യേണ്ട BODMAS നിയമം ഇവിടെ പലർക്കും അറിവുള്ളതായിരിക്കും. എന്നിരുന്നാലും അറിയാത്തവർക്കു വേണ്ടി പറയുന്നു. മറ്റുള്ളവർ ക്ഷമിക്കുക.
എന്താണ് BODMAS?
BODMAS is a helpful acronym meaning brackets, order, division, multiplication, addition and subtraction, ensuring that equation steps are completed in the right order.
അതായത് ആദ്യം ബ്രായ്ക്കറ്റിൽ ഉള്ളത് ചെയ്യുക ( അത് Division/Multiplication/Addition/Subtraction ഇതിൽ ഏതായാലും.). പിന്നീട് ഹരിക്കാനുള്ളത് (Division), പിന്നെ ഗുണനം (Multiplication), സങ്കലനം (Addition), അതിനു ശേഷം വ്യവകലനം (Subtraction)
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ചിഹ്നനിയമം ആണ്. പലപ്പോഴും നമ്മെ കുരുക്കുന്നത് ഇവനാണ്. ദാ ഇതങ്ങ് പഠിച്ചു വച്ചാൽ ആ പ്രശ്നവും പരിഹരിക്കാം.
ഉദാഹരണം.:
-2 - 3 = -5
-6 + 8= +2 (വലിയ സംഖ്യയിൽ നിന്ന് ചെറുത് കുറച്ച് വലുതിന്റെ ചിഹ്നം നൽകുക)
+8 -16= -8 (വലിയ സംഖ്യയിൽ നിന്ന് ചെറുത് കുറച്ച് വലുതിന്റെ ചിഹ്നം നൽകുക)
ഹരിക്കുമ്പോഴും ഗുണിക്കുമ്പൊഴും ഒരേ നിയമം ആണ്. രണ്ടു സംഖ്യകളുടേയും ചിഹ്നം ഒന്നാണെങ്കിൽ ഉത്തരത്തിനൊപ്പം പ്ലസ്സ് ചിഹ്നം നൽകുക. ഒന്ന് പ്ലസ്സും മൈനസ്സുമാണെങ്കിൽ ഉത്തരത്തിനൊപ്പം മൈനസ് ചേർക്കുക.
ഉദാ: -8 × -5 = 40
+8 × 5 = 40
-8 × 5 = -40
+8 × 5 = 40
-8 × 5 = -40
നന്ദി,
Dreamania Team.
Dreamania Team.
No comments:
Post a Comment