Thursday, 23 February 2017

പലിശ നിരക്ക്


ഇനി നമുക്ക് ഗണിതത്തിലെ മറ്റൊരു മേഖലയായ #പലിശയിലേയ്ക്ക് കടക്കാം.

പലിശ പൊതുവെ രണ്ട് തരത്തിൽ ഉണ്ട്.

സാധാരണ പലിശ - Simple Interest
കൂട്ടു പലിശ - Compound Interest

നമുക്ക് ഇന്ന് സാധാരണ പലിശയെ കുറിച്ച് പഠിക്കാം.

സാധാരണ പലിശ കാണാനുള്ള സൂത്രവാക്യമാണത്

I = (PNR) / 100

ഇവിടെ I എന്നത് ആണ് പലിശയെ അഥവാ Interest നെ സൂചിപ്പിക്കുന്നത്.

P = Principal അഥവാ നിക്ഷേപിച്ച തുക .
N= എത്ര വർഷത്തേക്കാണ് നിക്ഷേപിച്ചതെന്ന് സൂചിപ്പിക്കുന്നു.
R = പലിശ നിരക്ക് ആണ് .

സാധാരണ പലിശയെ സംബന്ധിച്ച് നിക്ഷേപിക്കുന്ന തുകയ്ക്ക് എല്ലാ വർഷവും ഒരേ പലിശ തന്നെയായിരിക്കും.

ഇത് വളരെ ലളിതമാണ്. ഈ സൂത്രവാക്യം മനസിലാക്കിയാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താം.

ഒരു ഉദാഹരണം നോക്കൂ

ഒരാൾ 20000 രൂപ 6 % നിരക്കിൽ സാധാരണ പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിച്ചാൽ 2 വർഷം കൊണ്ട് എത്ര രൂപ പലിശലഭിക്കും ?

ഫോർമുല I = (PNR) / 100

P = നിക്ഷേപിച്ച തുക = 20000
N= വർഷം = 2
R= പലിശ നിരക്ക് = 6

പലിശ അഥവാ, I = (20000 x 2 x 6 ) / 100

= 240000 / 100 = 2400

സാധാരണ പലിശ കണക്കാക്കുന്നത് പ്രതിവർഷം എന്ന കണക്കിലാണ്.

അതായത് 12 മാസത്തേക്ക് ...
അതായത് 365 ദിവസത്തേക്ക്.

ചിലപ്പോൾ മാസക്കണക്കിലോ ദിവസക്കണക്കിലോ ചോദ്യം വരാം.

മാസക്കണക്കിൽ വന്നാൽ N ന്റ സ്ഥാനത്ത് ആ മാസം / 12 എന്ന് വരും.

ഉദാഹരണം:

മുതൽ 8000
നിരക്ക് 10%
കാലാവധി 9 മാസം
പലിശ കാണുക.

I = (PNR) / 100
= ( 8000 x (9/12) x 10) /100
= 800 x 9/12
= 600

ദിവസമാണെങ്കിൽ
N= ദിവസം / 365

ഉദാഹരണം:

മുതൽ 36500
നിരക്ക് 9%
കാലാവധി 200 ദിവസം
പലിശ കാണുക.

I = (PNR) / 100
= ( 36500 x (200/365) x 9) /100
= 20000 x 9/100
= 1800

No comments:

Post a Comment